തിരുവനന്തപുരം: ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന സമൂഹമാധ്യമത്തിലെ പരസ്യം വഴി തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിനിക്ക് 9.5 ലക്ഷം രൂപ നഷ്ടമായി. ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിന് താഴെ താല്‍പര്യം അറിയിച്ച് കമന്റ് ചെയ്ത യുവതിക്ക് തങ്ങള്‍ അയച്ചു നല്‍കുന്ന വിഡിയോ ലിങ്കുകള്‍ തുറന്ന് അവയ്ക്ക് ലൈക്ക് ചെയ്യുക എന്നതാണ് തട്ടിപ്പുകമ്പനി നല്‍കിയ ജോലി. പണം ലഭിച്ച് തുടങ്ങിയതോടെ ഇവര്‍ ഇതില്‍ കൂടുതല്‍ ആകൃഷ്ടയായി. ബിറ്റ് കോയിനില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ പണം കിട്ടും എന്ന ഓഫറും കമ്പനി നല്‍കി. വാഗ്ദാനത്തില്‍ വീണ യുവതി ബിറ്റ് കോയിനില്‍ പണം നിക്ഷേപിച്ചു. കമ്പനി നല്‍കിയ തന്റെ വിര്‍ച്ച്വല്‍ അക്കൗണ്ടില്‍ പണം എത്തുന്നത് കണ്ട് യുവതി ആവേശത്തോടെ കൂടുതല്‍ തുക നിക്ഷേപിച്ചു. ഒടുവില്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് സൈബര്‍ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ കുടുങ്ങുന്നവരില്‍ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഐ.ടി പ്രൊഫഷണലുകള്‍, കച്ചവടക്കാര്‍ തുടങ്ങി വിദ്യാര്‍ഥികളും വരെ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ് പറയുന്നു.
Comments are closed for this post.