2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അവഗണനയില്‍ രാജിവെച്ച് വനിതാ നേതാവ്; അനുനയത്തില്‍ പ്രഖ്യാപനം വിഴുങ്ങി മടക്കം: അപൂര്‍വ കഥ സി.പി.എമ്മില്‍ നിന്ന്‌

ചാവക്കാട്: സി.പി.എം നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വവും സ്ഥാനങ്ങളും രാജിവച്ച വനിതാ നേതാവ് മൂന്നാം ദിനം പാര്‍ട്ടിയില്‍ തിരിച്ചെത്തി ഞെട്ടിച്ചു. വ്യാഴാഴ്ചയായിരുന്നു രാജി പ്രഖ്യാപനം. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവും ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ.എച്ച്. കയ്യുമ്മുവാണ് രാജി വിഴുങ്ങി പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. ഇവര്‍ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷയാണ്.
പാര്‍ട്ടി ജില്ലാ സമ്മേളനത്തിനിടെയുണ്ടായ പരസ്യപ്രതികരണം പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.
നേരത്തെ ഇവര്‍ മുസ്‌ലിം ലീഗ് നേതാവും 1995ല്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

ഇപ്പോള്‍ പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും നിര്‍വഹിക്കുമെന്നും അച്ചടക്കമുള്ള പ്രവര്‍ത്തകയായിരിക്കുമെന്നുമാണ് കയ്യുമ്മു പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

പാര്‍ട്ടി നിരന്തരം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വവും സ്ഥാനങ്ങളും രാജിവച്ചതായി ഒരുമനയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോന്നശേഷമായിരുന്നു രാജിക്കാര്യം കയ്യുമ്മു മാധ്യമങ്ങളോടു പറഞ്ഞത്. ഒരുമനയൂരില്‍ സി.പി.എം ചില കോക്കസിന്റെ പിടിയിലാണെന്നും തന്നെ നോക്കുകുത്തിയാക്കിയാണ് ഇവര്‍ ഭരണം നടത്തുന്നതെന്നും കയ്യുമ്മു ആരോപിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.