കേപ്ടൗണ്‍: വനിതാ ക്രിക്കറ്റില്‍ വീണ്ടും ഓസ്‌ട്രേലിയയുടെ സമഗ്രാധിപത്യം. പുതുചരിത്രം രചിക്കാനെത്തിയ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞു. ആദ്യമായി ഫൈനല്‍ കളിച്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസീസ് ആറാം ലോക കിരീടംചൂടി. തുടര്‍ച്ചയായ ഏഴാം ഫൈനല്‍ കളിച്ച ഓസീസ്, 19 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറില്‍ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ്. ദക്ഷിണാഫ്രിക്കയുടെ മറുപടി നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു. ബേത് മൂണിയുടെ (53 പന്തില്‍ പുറത്താവാതെ 74) ബാറ്റിംഗാണ് തുണയായത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടാന്‍ സാധിച്ചത്. ലൗറ വോള്‍വാര്‍ട്ട് (61) തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല.
ഓപ്പണറായ ടസ്മിന്‍ ബ്രിട്‌സ് (10) മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. അഞ്ച് ഓവറുകള്‍ പൂര്‍ത്തിയായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. മരിസാനെ കാപ്പ് (11), സുനെ ലുസ് (2), അന്നെകെ ബോഷ് (1) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. വോള്‍വാര്‍ട്ടിന് പുറമെ ക്ലോ ട്രേ്യാണ്‍ (25) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
Comments are closed for this post.