2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസ്;ഒപ്പം താമസിച്ചിരുന്ന കര്‍ണാടക സ്വദേശിനി അറസ്റ്റില്‍

ബെംഗളൂരു;ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവിനെ തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. കര്‍ണാടകയിലെ ബെലഗാവി സ്വദേശിനിയായ രേണുക എന്ന യുവതിയെയാണ് പൊലിസ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ ജാവേദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഇരുവരും കഴിഞ്ഞ മൂന്നര വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. വാടക വീട്, ലോഡ്ജ്, സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. രണ്ടാളും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ചൊവ്വാഴ്ച, വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ രേണുക, ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ജാവേദിനെ മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. അടുത്തായി രേണുക ഇരിക്കുന്നതും കണ്ടു. അയല്‍വാസികള്‍ ഉടന്‍ തന്നെ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രേണുക കുറ്റം സമ്മതിച്ചതായി ഹുളിമാവ് പൊലീസ് അറിയിച്ചു.

Content Highlights:woman stabs her malayali partner in Bengaluru


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.