2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇപ്പോഴെന്തിനാ ഇങ്ങോട്ട് വന്നത്’ ഹരിയാനയില്‍ വെള്ളപ്പൊക്ക ബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എ യെ മുഖത്തടിച്ച് സ്ത്രീ

‘ഇപ്പോഴെന്തിനാ ഇങ്ങോട്ട് വന്നത്’ ഹരിയാനയില്‍ വെള്ളപ്പൊക്ക ബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എ യെ മുഖത്തടിച്ച് സ്ത്രീ

ചണ്ഡീഗഢ്: ഹരിയാനയിലെ കൈതാള്‍ ജില്ലയിലെ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എയുടെ മുഖത്തടിച്ച് സ്ത്രീ. ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) എം.എല്‍.എ ഈശ്വര്‍ സിങ്ങിനാണ് അടിയേറ്റത്. പ്രദേശം സന്ദര്‍ശിക്കാന്‍ വൈകിയതില്‍ ജനം എം.എല്‍.എയെ ചോദ്യം ചെയ്തിരുന്നു. അതിനിടെയാണ് ഇപ്പോഴെന്തിനാണ് നിങ്ങള്‍ ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചുള്ള അവരുടെ അടി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഗുഹ്‌ല പ്രദേശത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെയായിരുന്നു സംഭവം. രോഷാകുലരായാണ് പ്രളയബാധിതര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്. വെള്ളക്കെട്ടിന് കാരണം കാര്യക്ഷമമല്ലാത്ത അഴുക്കുചാല്‍ സംവിധാനമാണെന്ന് ഉന്നയിച്ച് ഇവര്‍ പ്രതിഷേധത്തിലായിരുന്നു.

സ്ത്രീയോട് ക്ഷമിച്ചുവെന്നും നിയമനടപടിയൊന്നും സ്വീകരിക്കില്ലെന്നും എം.എല്‍.എ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാന ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ സഖ്യകക്ഷിയാണ് ജെ.ജെ.പി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.