ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ 30 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. റെയില്‍വേയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ച് യുവതി ബലാത്സംഗത്തിനിരയായത്.
പ്രതികളില്‍ രണ്ടുപേരാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. മറ്റുരണ്ടുപേര്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.27 ഓടെയാണ് യുവതി ഫോണില്‍ വിളിച്ച് പൊലിസില്‍ അറിയിച്ചത്.
Comments are closed for this post.