2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വനിതാ ഡോക്ടര്‍ ഫ്‌ളാറ്റിന്റെ പന്ത്രണ്ടാംനിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍

കോഴിക്കോട്: വനിതാ ഡോക്ടറെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിനി ഷദാ റഹ്മത്ത് ജഹാന്‍ (25) ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം,

അപാര്‍ട്‌മെന്റില്‍ സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനാണ് ഷദ എത്തിയതെന്നാണ് സൂചന,

ശബ്ദം കേട്ട് എത്തിയപ്പോള്‍ വീണുകിടക്കുന്ന നിലയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലിസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. മാഹി പള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറാണ് ഷദ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.