കൊല്ലം: ആയൂരില്‍ കാമുകന്‍ യുവതിയെ തീകൊളുത്തി കൊന്നു. ആയൂര്‍ സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു.
ഒപ്പം താമസിച്ചിരുന്ന കാമുകന്‍ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആതിരയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. കൊല്ലപ്പെട്ട ആതിര ഇന്‍സ്റ്റഗ്രാമില്‍ അടിക്കടി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാനവാസ് ആതിരയെ തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
ഷാനവാസിനും പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ ഷാനവാസ് ചികിത്സയിലാണ്. മരണത്തിന് മുന്‍പ് ആതിര നല്‍കിയ മൊഴിയില്‍ ഷാനവാസാണ് തീ കൊളുത്തിയതെന്ന് പറഞ്ഞിട്ടുണ്ട്.
Comments are closed for this post.