
50-60 മുട്ടകളിടുകയും ഏകദേശം 30 കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്ത വിസ്ഡത്തിന്റെ ദീര്‍ഘകാല ഇണയായ അകീകാമൈയെ ഈ വര്‍ഷം കാണാനായില്ലെന്ന് യു.എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ്
വാഷിങ്ടണ്‍: ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പ്രായംചെന്ന കാട്ടുപക്ഷിയായ വിസ്ഡം അമേരിക്കയിലെ ദേശീയ വന്യജീവി സങ്കേതമായ മിഡ്വേ അറ്റോളില്‍ തിരിച്ചെത്തിയതായി യു.എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് (യു.എസ്.എഫ്.ഡബ്ല്യു.എസ്) അറിയിച്ചു. ലൈസന് ആല്‍ബട്രോസ് എന്ന വലിയ കടല്പ്പക്ഷിയാണിത്. വിസ്ഡത്തിന് കുറഞ്ഞത് 71 വയസ്സെങ്കിലും പ്രായമുണ്ടെന്ന് വൈല്‍ഡ് ലൈഫ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. പതിറ്റാണ്ടുകളായി കാണാറുള്ള വടക്കന്‍ പസഫിക്കിലെ അതേ സ്ഥലത്ത് വിസ്ഡം കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
1956ല്‍ മുട്ടയിട്ട ശേഷമാണ് ജീവശാസ്ത്രജ്ഞര്‍ ആദ്യമായി ഈ ആല്‍ബട്രോസിനെ തിരിച്ചറിഞ്ഞത്. അന്നാണ് വിസ്ഡം എന്ന പേര് നല്‍കിയത്. വലിയ കടല്പക്ഷികള് അഞ്ചു വയസ്സെങ്കിലും ആവാതെ മുട്ടയിടാറില്ലെന്നും യു.എസ്.എഫ്.ഡബ്ല്യു.എസ് ട്വിറ്ററില്‍ എഴുതി. ഇതുവരെ അവള് 50-60 മുട്ടകളിടുകയും ഏകദേശം 30 കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വിസ്ഡം സ്വന്തം കുഞ്ഞിനെ വളര്‍ത്താന്‍ സഹായിക്കുന്നത് ശാസ്ത്രജ്ഞര്‍ കണ്ടപ്പോഴാണ് വീണ്ടും മുത്തശ്ശി ആയതായി അറിഞ്ഞതെന്നും ട്വീറ്റില്‍ പറയുന്നു.
എന്നാല്‍, വിസ്ഡത്തിന്റെ ദീര്‍ഘകാല ഇണയായ അകീകാമൈയെ ഈ വര്‍ഷം വന്യജീവി സങ്കേതത്തില്‍ കണ്ടിട്ടില്ലെന്ന് യു.എസ്.എഫ്.ഡബ്ല്യു.എസ് പറഞ്ഞു. 2021ന്റെ തുടക്കത്തില്‍ ഈ ജോഡിയുടെ ഏറ്റവും പുതിയ കുഞ്ഞ് വിരിഞ്ഞു. വിസ്ഡത്തിന്റെ ഈ വര്‍ഷത്തെ തിരിച്ചുവരവിന്റെ ട്വിറ്റര്‍ വാര്‍ത്ത പക്ഷിസ്നേഹികള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
Wisdom, the world’s oldest known wild bird, recently returned to Midway Atoll!
The beloved Laysan albatross, or mōlī, is at least 71 years old. Biologists first identified and banded Wisdom in 1956 after she laid an egg, and the large seabirds aren’t known to breed before age 5. pic.twitter.com/PAWgzFaqv6
— USFWS Pacific (@USFWSPacific) December 8, 2022
Comments are closed for this post.