2022 May 20 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിപ്രോയുടെ വരുമാനം കുതിച്ചുയര്‍ന്നു, മൂന്നാം പാദത്തില്‍ 21 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി

2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 21 ശതമാനം വര്‍ധനയോടെ വിപ്രോയുടെ വരുമാനം 2,968 കോടി രൂപയിലെത്തി.

മുന്‍ വര്‍ഷം ഇത് 2,456 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മൂന്നാം പാദത്തിലെ നേരിയ വര്‍ധനയോടെ 15,670 കോടി രൂപയായി.

ഐടി സേവന ബിസിനസില്‍ നിന്നുള്ള വരുമാനം 2,102 മുതല്‍ 2,143 മില്യണ്‍ വരെയാകുമെന്ന് വിപ്രോ പ്രതീക്ഷിച്ചിരുന്നു. ഇത് 1.5% മുതല്‍ 3.5% വരെ തുടര്‍ച്ചയായ വളര്‍ച്ചയിലേക്ക് നയിച്ചു. മൊത്തത്തിലുള്ള ഐടി സേവന വരുമാനം ഒരു വര്‍ഷം മുമ്പത്തെ 15,101 കോടിയില്‍ നിന്ന് 15,333 കോടി രൂപയായി ഉയര്‍ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.