ചെന്നൈ: കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാംതരംഗത്തിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മിഷന് മാത്രമാണെന്ന് കോടതി കുറ്റപ്പെടുത്തി.
‘ നിങ്ങളാണ് കൊവിഡിന് രണ്ടാംതരംഗത്തിന്റെ ഉത്തരാവാദികള്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.’ ഹൈക്കോടതി പറഞ്ഞു.
പാര്‍ട്ടികള്‍ റാലികള്‍ നടത്തിയപ്പോള്‍ നിങ്ങള്‍ അന്യഗ്രഹത്തിലായിരുന്നോ എന്നും കമ്മിഷന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ഉറപ്പുവരുത്തുന്ന ഒരു സാഹചര്യത്തിലല്ലാതെ മെയ് രണ്ടാം തീയതി വോട്ടെണ്ണല്‍ നടത്തരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൊതുജനാരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ഭരണകര്‍ത്താക്കളെ തന്നെ ഇത് ഓര്‍മ്മിപ്പിക്കേണ്ടിവരുന്നത് സങ്കടകരമാണെന്നും കോടതി പറഞ്ഞു.
Comments are closed for this post.