
ലഖ്നോ: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിലും നല്ലത് രാഷ്ട്രീയത്തില്‍ നിന്നുതന്നെ വിരമിക്കുന്നതാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ബി.ജെ.പിക്ക് വോട്ടുചെയ്താണെങ്കിലും എസ്.പിയെ തോല്‍പ്പിക്കണമെന്ന് കഴിഞ്ഞദിവസം മായാവതി പറഞ്ഞു.
ഭാവിയില്‍ ഒരു തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം പ്രായോഗികമല്ല. ഒരു വര്‍ഗീയ പാര്‍ട്ടിയുമായി ബി.എസ്.പിക്ക് മത്സരത്തില്‍ പങ്കെടുക്കാനാവില്ലെന്നും മായാവതി പറഞ്ഞു.
ഭാവി തെരഞ്ഞെടുപ്പുകളില്‍ എസ്.പിയെ തോല്‍പ്പിക്കുന്ന കാര്യം ഉറപ്പാക്കുമെന്ന് കഴിഞ്ഞദിവസം മായാവതി പറഞ്ഞിരുന്നു. നിയമസഭയിലേക്കും ലോക്സഭയിലേക്കും എസ്.പി സ്ഥാനാര്‍ഥികള്‍ വിജയിക്കാന്‍ പാടില്ല. ബി.ജെ.പിക്ക് വോട്ടുചെയ്താണെങ്കിലും അതു ചെയ്യുമെന്നും മായാവതി പറഞ്ഞിരുന്നു.
Comments are closed for this post.