2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സമസ്തക്കെതിരെയുള്ള ഏത് എതിര്‍പ്പുകളെയും പ്രതിരോധിക്കും : ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്തക്കെതിരെയുള്ള ഏത് എതിര്‍പ്പുകളെയും പ്രതിരോധിക്കും : ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് പ്രഹരമേല്‍പ്പിക്കാനുള്ള ഏത് ശ്രമങ്ങളെയും ദീനിനെതിരെയുള്ള കാണുമെന്നും അത്തരം എതിര്‍പ്പുകളെ ശക്തമായി പ്രതിരോധിക്കുമെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. യഥാര്‍ത്ഥ ദീന്‍ ഇവിടെ ഇനിയും നിലനില്‍ക്കണമെങ്കില്‍ സമസ്ത നിലനില്‍ക്കണം. കൊയിലാണ്ടി മുചുകുന്നില്‍ നടക്കുന്ന സമസ്ത കോഴിക്കോട് ജില്ലാ ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക അനുചരന്മാര്‍ നേരിട്ട് ഇസ്ലാമിക പ്രബോധനം നടത്തിയ കേരളത്തില്‍ അവര്‍ പ്രചരിപ്പിച്ച യഥാര്‍ത്ഥ ആശയങ്ങളാണ് സമസ്ത പ്രചരിപ്പിക്കുന്നതെന്നും അതില്‍ പിഴവ് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹുഭൂരിപക്ഷം വരുന്ന കേരളീയ മുസ്ലിം സമുദായം സമസ്തക്ക് പിന്നില്‍ അടിയുറച്ച് നടക്കാനുള്ള കാരണം ഈയൊരു പാരമ്പര്യമാണെന്നും വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ഇമാമുമാരും കാണിച്ചുതന്ന മാര്‍ഗത്തില്‍ സമുദായത്തെ നിലനിര്‍ത്തുന്നതിന് സമസ്ത ഇനിയും കാവല്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖുര്‍ആനിനെ ഭാഷാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്ന പുത്തന്‍ വാദികളുടെ രീതികള്‍ ഇസ്ലാമിനെ തെറ്റിദ്ധരിക്കാന്‍ കാരണമായിട്ടുണ്ട്. സ്ത്രീകളുടെ പൊതുരംഗ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമസ്ത പിന്തുടരുന്നത് യഥാര്‍ത്ഥ ഇസ്ലാമിന്റെ നിലപാടുകളാണ്. സ്ത്രീകളുടെ സംരക്ഷണച്ചുമതല പുരുഷന്മാര്‍ക്കാണെന്ന് പ്രഖ്യാപിച്ച ഇസ്‌ലാം അവരെ അത്യധികം ആദരവോടെയാണ് കാണുന്നതെന്നും അവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് നിസ്‌കാരത്തിന് പോലും വീടാണ് ഉത്തമം എന്ന് പ്രവാചകര്‍ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് ടിപി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം ആമുഖഭാഷണം നടത്തി. എംടി അബ്ദുല്ല മുസ്‌ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി,എന്‍.അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, സി എച്ച് മഹമൂദ് സഅദി , കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ, ജലീല്‍ ബാഖവി, ഗഫൂര്‍ ദാരിമി മുണ്ടക്കുളം, അബ്ദുല്‍ ഗഫൂര്‍ ഹൈതമി, ആര്‍ വി . കുട്ടിഹാസന്‍ ദാരിമി, മൊയ്തീന്‍കുട്ടി ഫൈസി, കെ. അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, എ.പി.പി. തങ്ങള്‍ കാപ്പാട്, ഇസ്മായില്‍ ഹാജി എടച്ചേരി, അബ്ദുറസാഖ് ബുസ്താനി, സലാം ഫൈസി മുക്കം, ഒ പി എം അഷ്‌റഫ്, പി ഹസൈനാര്‍ ഫൈസി, ടിടികെ ഖാദര്‍ ഹാജി, അലി അക്ബര്‍ കറുത്തപറമ്പ്, ഹാഫിള് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കോറോത്ത് അഹമ്മദ് ഹാജി, യു.കെ അബ്ദുല്ലത്തീഫ് മുസ്ലിയാര്‍, കെ കെ ഇബ്രാഹിം മുസ്‌ലിയാര്‍ സംബന്ധിച്ചു.

നാളെ ബുധനാഴ്ച നടക്കുന്ന വിവിധ സെഷനുകളില്‍ ഷക്കീര്‍ ഹൈത്തമി കീച്ചേരി,അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സ്വാദിഖ് ഫൈസി താനൂര്‍, ശുഹൈബുല്‍ ഹൈത്തമി വാരാമ്പറ്റ, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര ക്ലാസെടുക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.