2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉന്നിനെ തടിയനെന്നു വിശേഷിപ്പിച്ചില്ല, പിന്നെന്തിനാണ് തന്നെ വയസ്സനെന്നു വിളിച്ചത്- പരിഹസിച്ച് ട്രംപ്

ഹനോയ്, വിയറ്റ്‌നാം:  ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ താനൊരിക്കലും തടിയനെന്നോ കുള്ളനെന്നോ വിളിച്ച് പരിഹസിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പിന്നെന്തിനാണ് ഉന്‍ തന്നെ വയസ്സനെന്നും പറയുന്നതെന്നും ട്രംപ് ചോദിച്ചു.

എന്തൊക്കെയായാലും താന്‍ ഉന്നുമായി സുഹൃദ്ബന്ധം ഉണ്ടാക്കാനുള്ള കഠിനപ്രയത്‌നത്തിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ഒരു ദിവസം അത് സംഭവിക്കുമെന്നും ഉന്നിനെ പരിഹസിച്ച് ട്രംപ് ചൂണ്ടിക്കാട്ടി.

വൈറ്റ് ഹൗസിലെ ഭ്രാന്തനായ വയസ്സന്‍’ എന്ന പരാമര്‍ശമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇരു പ്രസിഡന്റുമാരുടേയും പരസ്പരമുള്ള വിമര്‍ശനവും പരിഹാസവും ശക്തമായി നിലനില്‍ക്കുകയാണ്.

അതിനിടെ ഞായറാഴ്ച നടത്തിയ മറ്റൊരു ട്വീറ്റില്‍ ഉത്തര കൊറിയക്കെതിരെ കഠിനമായ വിലക്കുകള്‍ ഏര്‍പെടുത്താന്‍ ചൈനീസ് പ്രസിഡന്റ് സമ്മതിച്ചതായി ട്രംപ് വെളിപെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.