റയല്‍ മഡ്രിഡിന്റെ ഇതിഹാസ താരങ്ങളിലൊരാളായ കരിം ബെന്‍സെമ, അടുത്ത സീസണില്‍ സാന്തിയാഗോ ബെര്‍ണാബ്യൂ വിടുമെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ആഴ്ചയുടെ മധ്യത്തോടെ താരം റയല്‍ വിട്ടേക്കുമെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ട് പിന്നാലെ താരം സൗദിയിലേക്ക് പോകുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകനായ ടോണി ജുവാന്‍മാര്‍ട്ടി (Toni Juanmarti) ഉള്‍പ്പെടെ ബെന്‍സെമയുടെ ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നു.
സൗദി ക്ലബ്ബായ അല്‍-ഇത്തിഹാദിലേക്കായിരിക്കും താരം ചേക്കേറുക എന്ന അഭ്യൂഹങ്ങളാണ് ഫുട്‌ബോള്‍ ലോകത്ത് സജീവമായി നിലനില്‍ക്കുന്നത്. എന്നാല്‍ ഇതിനെ സംബന്ധിച്ച് സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളൊന്നും ഇതുവരേക്കും പുറത്ത് വന്നിട്ടില്ല.ബെന്‍സെമയും സൗദിയിലേക്കോ? എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുമ്പോള്‍ തന്നെ താരത്തിന് സൗദിയില്‍ ലഭിക്കാനിരിക്കുന്ന വരുമാനം എത്രയായിരിക്കും എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
രണ്ടര വര്‍ഷത്തേക്ക് പ്രതിവര്‍ഷം ഏകദേശം 225 മില്യണ്‍ യൂറോ നല്‍കിയാണ് റൊണാള്‍ഡോയെ അല്‍ നസര്‍ സൈന്‍ ചെയ്തത്.
എന്നാല്‍ അല്‍ ഇത്തിഹാദ് ബെന്‍സെമയെ സൈന്‍ ചെയ്യുകയാണെങ്കില്‍ അത് ഏകദേശം 200 മില്യണ്‍ യൂറോക്കായിരിക്കുമെന്നാണ് ടോണി ജുവാന്‍മാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.2022-2023 സീസണില്‍ ലോകകപ്പ് കളിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും താരം ക്ലബ്ബ് സീസണില്‍ മികച്ച പ്രകടനമാണ് മാഡ്രിഡ് ക്ലബ്ബിനായി കാഴ്ചവെച്ചത്.അതേസമയം 37 മത്സരങ്ങളില്‍ നിന്നും 24 വിജയങ്ങളുമായി 77 പോയിന്റാണ് റയല്‍ നിലവിലെ സീസണില്‍ ഇതുവരെ സ്വന്തമാക്കിയത്. ബാഴ്‌സക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായാണ് റയല്‍ ഈ സീസണില്‍ ലീഗില്‍ ഫിനിഷ് ചെയ്തിരിക്കുന്നത്.
Comments are closed for this post.