
കൊച്ചി: ഞാൻ അത്ര വലിയ പുരോഗമനവാദിയല്ലെന്നും ചുംബനസമരത്തോട് അന്നും ഇന്നും യോജിപ്പില്ലെന്നും ചുംബിക്കുന്നത് എങ്ങിനെ പ്രതിഷേധസമരമാകുമെന്നും സ്പീക്കർ എ.എൻ ഷംസീർ. ചുംബന സമരം പോലെയുള്ള അരാജകത്വ പ്രവണതകളെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. അതുകൊണ്ടാണ് അന്ന് അതിനെ എതിർത്തത്. ഇപ്പോഴും അതേനിലപാട് തന്നെയാണുള്ളതെന്നും സ്പീക്കർ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷംസീർ.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സ്വീകരിച്ച നിലപാട് സ്പീക്കറും ആവർത്തിച്ചു. ‘സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങൾ തെരുവിൽ ചെയ്യേണ്ടതില്ലെന്നും ഷംസീർ പറഞ്ഞു. ചുംബിക്കുന്നത് എങ്ങനെ ഒരു പ്രതിഷേധ സമരമായി കാണാൻ കഴിയും? അടിസ്ഥാനപരമായി നമുക്ക് ചില സാംസ്കാരിക മൂല്യങ്ങളുണ്ട്. ഇത് പറഞ്ഞതിന് ചില അരാജകവാദികൾ എന്നെ കടുത്ത ഭാഷയിൽ ആക്രമിച്ചു. എന്നാൽ നിലപാടിൽ ഇപ്പോഴും ഞാൻ ഉറച്ചുനിൽക്കുന്നു. ആരെങ്കിലും ഭാര്യമാരെ ചുംബന സമരത്തിന് അയക്കുമോ?, ഞാൻ അത്രയ്ക്കും വലിയ പുരോഗമനവാദിയല്ല- ഷംസീർ പറഞ്ഞു.
Comments are closed for this post.