തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മറ്റൊരു മന്ത്രികൂടി തെറിക്കുമോ? ഉറ്റുനോക്കുകയാണ് കേരളം. തൊണ്ടി മുതല്‍ കൃത്വിമ കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്കു മുറുകുന്ന കാഴ്ചയാണ് കാണുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റേയും കോടതി ക്‌ളാര്‍ക്കിന്റെയും വെളിപ്പെടുത്തലും മൊഴിയുമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.
ആന്റണി രാജുവിന് തൊണ്ടി മുതല്‍ കൊടുത്ത ദിവസം താന്‍ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മുന്‍ ക്ലാര്‍ക്ക് ജോസ് ചാനലിനോട് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയാണ് കോടതി ക്ലര്‍ക്കായിരുന്ന ജോസ്. കേസ് നിലനില്‍ക്കുന്നതിനാല്‍ സര്‍വിസ് ആനുകൂല്യങ്ങളൊന്നും ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. കോടതിയില്‍ കേസുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
‘കേസില്‍ താനൊരു ബോംബ് വച്ചിട്ടുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. ലഹരി കേസ് വിചാരണ നടക്കുമ്പോള്‍ കോടതി വരാന്തയില്‍ വച്ച് ആന്റണി രാജു വെല്ലുവിളിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹനോടായിരുന്നു വെല്ലുവിളി. കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്നായിരുന്നു ആന്റണി രാജു പറഞ്ഞത്. ആന്റണി രാജുവിന്റെ ഭീഷണി പ്രോസിക്യൂട്ടര്‍ രാജസേനനോട് പറഞ്ഞിരുന്നു’വെന്നും ജയമോഹന്‍ വ്യക്തമാക്കി. മൊഴിയുടെ വിശദാംശങ്ങളും ചാനലും പുറത്തുവിട്ടു.
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മോഷണ കേസില്‍ നിര്‍ണായക രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ ആന്റണി രാജു കൃത്രിമത്വം കാണിച്ചത്. 16 വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
Comments are closed for this post.