ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പ കാട്ടാന ഇറങ്ങി. ഇക്കോ പോയിന്റിന് സമീപമാണ് ആനയിറങ്ങിയത്. ഇവിടെ കരിക്ക് വില്‍ക്കുന്ന മൂന്ന് കടകള്‍ കാട്ടാന തകര്‍ത്തു. തുടര്‍ന്ന് കാട്ടാന തിരികെ പോയി. ആന ഇറങ്ങിയതിനെ തുടര്‍ന്ന് മൂന്നാര്‍ -മാട്ടുപ്പെട്ടി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
wild elephant
പടയപ്പ നിലവിലുള്ളത് കാട്ടിലാണെന്ന് വനം വകുപ്പ് അറിയിച്ചു. കാട്ടാനയെ പ്രകോപിപ്പിക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു മാസം മുമ്പ് മൂന്നാറില്‍ പടയപ്പയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇവിടെ നിന്ന് കാട്ടാനയെ തുരുത്തി ഓടിച്ചിരുന്നു. ഇതിന് ശേഷം പ്രദേശത്ത് കാട്ടാനയുടെ ഇറങ്ങിയിരുന്നില്ല.
Comments are closed for this post.