ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നഗരമധ്യത്തില്‍ കാട്ടാനയിറങ്ങി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആന എത്തിയത്. റോഡിലൂടെ നടന്നുവന്ന യാത്രക്കാരനെ തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. ഇയാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നിലത്തുവീണ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസമായതുകൊണ്ട് നടന്നില്ല. നിസാര പരുക്കേറ്റ തമ്പിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും കാട്ടാന ഓടി. ഒരുമണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ ഓടിനടന്ന കാട്ടാന നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഭീതിയിലാഴ്ത്തി. ഇന്നലെ ഉച്ച മുതല്‍ കാട്ടാന കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നു. വൈകീട്ട് കാട്ടിലേക്കു പോയിക്കാണുമെന്ന നിഗമനത്തിലായിരുന്നു വനപാലകര്‍.
Comments are closed for this post.