ഇടുക്കി: ചിന്നക്കനാല്‍ ബിഎല്‍ റാവില്‍ വീണ്ടും കാട്ടാന ആക്രമണം. ഇന്നു പുലര്‍ച്ചയോടെ മഹേശ്വരി എന്ന സ്ത്രീയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് മഹേശ്വരിയും മകള്‍ കോകിലയും രക്ഷപെട്ടത്. മഹേശ്വരിയ്ക്ക് പരുക്കേറ്റു.
അരിക്കൊമ്പന്‍ എന്ന ഒറ്റയാനാണ് ഇന്നും ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ വീടുകള്‍ ആക്രമിക്കുന്നത് തുടര്‍ക്കഥയാകുകയാണ്. ചിന്നക്കനാല്‍ ബി എല്‍ റാമില്‍ കാട്ടാന കഴിഞ്ഞ ദിവസം കുന്നത്ത് ബെന്നി എന്നയാളുടെ വീട് തകര്‍ത്തിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്.പരുക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.
Comments are closed for this post.