2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി

പാലക്കാട്: ഒരു ദിവസത്തെ ആശ്വാസത്തിന് ശേഷം പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി.​ ധോണി ചേലക്കോട് ഭാഗത്താണ് ആനയിറങ്ങിയത്. നെൽപ്പാടത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. പ്രദേശത്തെ നെൽകൃഷിയും തെങ്ങുകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. ആനയെ കാട് കയറ്റാനുള്ള ശ്രമം വനം വകുപ്പ് തുടങ്ങി.

ധോണി എന്ന് പേരുമാറ്റിയ പിടിസെവനെ പിടികൂടിയതിന് ശേഷവും മേഖലയിൽ കാട്ടാന ശല്യം തുടരുകയാണ് എന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവം. ഏറെ ഭീതിപരത്തിയ പിടിസെവനെ പിടികൂടിയതിന് പിന്നാലെ അടുത്ത ആനയെത്തിയതോടെ ആശങ്കയിലാണ് നാട്ടുകാർ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.