2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘യുവതികള്‍ക്ക് പഞ്ഞമില്ലാത്തിടത്ത് രാഹുല്‍ ഗാന്ധി എന്തിനാ ഒരു 50 വയസ്സുള്ള വയോധികക്ക് ഫ്‌ളൈയിങ് കിസ് നല്‍കുന്നത്’ വിവാദ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ

‘യുവതികള്‍ക്ക് പഞ്ഞമില്ലാത്തിടത്ത് രാഹുല്‍ ഗാന്ധി എന്തിനാ ഒരു 50 വയസ്സുള്ള വയോധികക്ക് ഫ്‌ളൈയിങ് കിസ് നല്‍കുന്നത്’ വിവാദ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് വിവാദം അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് എം.എല്‍.എ. ബിഹാറിലെ ഹിസ്വ മണ്ഡലത്തില്‍നിന്നുള്ള നീതു സിങ്ങിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പെണ്‍കുട്ടികള്‍ക്ക് പഞ്ഞമില്ലാത്തപ്പോള്‍ രാഹുല്‍ ഗാന്ധി 50കാരിക്ക് ഫ്‌ളൈയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം.

‘യുവതികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്തിടത്ത് ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിക്ക് 50കാരിയായ വയോധിക സ്മൃതി ഇറാനിക്ക് ഫ്‌ളൈയിങ് കിസ് നല്‍കേണ്ട ആവശ്യമുണ്ടോ. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്’ നീതി സിങ് പറയുന്നു.

സഭയില്‍ സ്മൃതി ഇറാനി ഉയര്‍ത്തിയ ഫ്‌ളൈയിങ് കിസ് ആരോപണം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ‘മിസ്റ്റര്‍ സ്പീക്കര്‍, ഞാനൊരു എതിര്‍പ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാള്‍ ഒരു മോശം അടയാളം കാണിച്ചു. പാര്‍ലമെന്റിലെ വനിത അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്‌ളൈയിങ് കിസ് നല്‍കാനാകൂ. ഇത്തരം മോശം പ്രവൃത്തി പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്’ എന്നായിരുന്നു അവരുടെ വാക്കുകള്‍. അതേസമയം, പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയത് താന്‍ കണ്ടില്ലെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി പ്രതികരിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.