2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ടൊയോട്ട ഈ രാജ്യങ്ങളിലേക്കുള്ള വാഹന കയറ്റുമതി അവസാനിപ്പിച്ചു; കാരണമിതാണ്

ലോകത്തിലെ തന്നെ മികച്ച വാഹന ബ്രാന്‍ഡുകളില്‍ ഒന്നാണ് ടൊയോട്ട. നിരവധി രാജ്യങ്ങളിലേക്ക് കമ്പനി തങ്ങളുടെ മോഡലുകള്‍ കയറ്റി അയക്കാറുണ്ട്. എന്നാല്‍ ചില രാജ്യങ്ങളിലേക്കുള്ള വാഹന കയറ്റുമതി ടൊയോട്ട അവസാനിപ്പിച്ചു എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ,മലേഷ്യ,വിയറ്റ്‌നാം,കംബോഡിയ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് കമ്പനി നിര്‍ത്തിവെച്ചിരിക്കുന്നത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കമ്പനി ഈ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കമ്പനി നിര്‍ത്തിവെച്ചിരിക്കുന്നത്.

യോട്ടയുടെ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്ന ഏകദേശം രണ്ട് ഡസനോളം മോഡലുകള്‍ ഉള്‍പ്പെടെ 64 മോഡലുകളിലെ പ്രശ്‌നങ്ങള്‍ സുരക്ഷാ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
25 ടെസ്റ്റ് വിഭാഗങ്ങളിലായി സുരക്ഷാ പരിശോധനകളിലും മറ്റ് നടപടിക്രമങ്ങളിലും 174 പുതിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

അതേസമയം ടൊയോട്ടയുടെ വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. നിലവില്‍ രണ്ട് വാഹന നിര്‍മാണശാലകളാണ് ടൊയോട്ടക്ക് ഇന്ത്യയിലുള്ളത്. നിലവിലുള്ള ഡിമാന്‍ഡ് മുതലെടുക്കുന്നതിനായി ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ടൊയോട്ട ഇന്ത്യയില്‍ തങ്ങളുടെ മൂന്നാമത്തെ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയുടെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി ഉയര്‍ന്നുവന്ന ഇന്ത്യയില്‍ നിന്ന് വന്‍നേട്ടങ്ങള്‍ കൊയ്യാനായിട്ടാണ് ടൊയോട്ടയുടെ പ്ലാന്‍.

Content Highlights:Why Toyota has halted shipments of 6 car models in some SE Asian countries


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.