2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഞാനൊരു പാക് അനുകൂലിയെങ്കില്‍ എന്തിന് ബി.ജെ.പി സര്‍ക്കാര്‍ എനിക്ക് പത്മവിഭൂഷണ്‍ നല്‍കി?- മോദിയുടെ ആരോപണത്തിന്റെ മുനയൊടിച്ച് ശരദ് പവാര്‍

 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ അതേ നാണയത്തില്‍ മറുപടിയുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. താന്‍ പാകിസ്താന്‍ അനുകൂലിയെങ്കില്‍ എന്തുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ തനിക്ക് പത്മവിഭൂഷണ്‍ നല്‍കിയതെന്ന് ശരദ് പവാര്‍ ചോദിച്ചു.

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് ശരദ് പവാറിനെതിരെ മോദി പരാമര്‍ശം നടത്തിയത്. ശരദ് പവാര്‍ പാകിസ്താനിലെ സൗകര്യങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നായിരുന്നു മോദിയുടെ ചോദ്യം.

   

ന്യൂസ് 18 ന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശരദ് പവാര്‍ ചൊരിഞ്ഞത്.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അഭിമാനം കാക്കുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എന്നത് ഒരു സ്ഥാപനമാണെന്നും അവിടെ നിന്ന് ഒരു പ്രസ്താവന ഇറക്കുമ്പോള്‍ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാവണമെന്നും ശരദ് പവാര്‍ പറഞ്ഞു. അങ്ങനെ വിവരം നല്‍കാന്‍ സംവിധാമുണ്ടെന്നിരിക്കേ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയുന്നതിലൂടെ സ്ഥാപനത്തിന്റെ വില കളയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് രത്‌ന കഴിഞ്ഞാല്‍ ഏറ്റവും വിലമതിക്കുന്ന സിവിലിയന്‍ ബഹുമതിയാണ് എനിക്കു നല്‍കിയ പത്മവിഭൂഷണ്‍. അതിനര്‍ഥം ഞാന്‍ രാജ്യത്തിനു വേണ്ടി ചെയ്ത സേവനം അത്രയും വിലമതിക്കുന്നുവെന്നാണ്. ഒരു ഭാഗത്തുകൂടി പത്മ വിഭൂഷണല്‍ നല്‍കുകയും മറുഭാഗത്തുകൂടി എനിക്ക് പാകിസ്താനോട് താല്‍പര്യമുണ്ടെന്നും പറയുന്നത് വൈരുധ്യമാണ്. അത്തരമൊരു വൈരുധ്യം രാജ്യത്തെ ഏറ്റവും ഉന്നതമായ സ്ഥാനത്തു നിന്ന് കൊണ്ടൊരാള്‍ പറയുന്നത് നല്ലതല്ല- ശരദ് പവാര്‍ പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.