2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചൈനയില്‍ സംഭവിച്ചതിന് ദൈവത്തിന് നന്ദി, ഇന്ത്യയിലായിരുന്നെങ്കില്‍ തടയാനാവുമായിരുന്നില്ല; ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

 

ലണ്ടന്‍: ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാത്തതിന് ദൈവത്തിന് നന്ദിയെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജിം നീല്‍. ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിച്ചതുപോലെ ഇന്ത്യയിലാണ് സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ നേതൃത്വത്തിന് വൈറസിനെ ചെറുക്കാനുള്ള കഴിവുണ്ടാകുമായിരുന്നില്ലെന്നും നീല്‍ അഭിപ്രായപ്പെട്ടു.

ചൈനീസ് മോഡല്‍ മികച്ചതാണെന്നും ഇന്ത്യയിലായിരുന്നു കൊറോണ ആദ്യം വന്നിരുന്നതെങ്കില്‍ അതിനെ ചെറുക്കാനുള്ള സംവിധാനങ്ങള്‍ അവിടെയുണ്ടാകുമായിരുന്നില്ലെന്നും ജിം നീല്‍ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയെ അനുകരിക്കണമെന്നും ജിം പറഞ്ഞു.

അതേസമയം, അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ രംഗത്തെത്തി. നീലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിശ്വേഷ് നേഗി പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.