ബെയ്ജിങ്: കൊവിഡ് ബാധിതരുടെ എണ്ണം, മരണ വിവരങ്ങള്‍, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്ന് ചൈനയോട് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ) വീണ്ടും അഭ്യര്‍ത്ഥിച്ചു. നിര്‍ദ്ദിഷ്ടവും തത്സമയവുമായ വിവരങ്ങള്‍ പതിവായി പങ്കിടണമെന്ന് ചൈനയിലെ ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ജനുവരി മൂന്നിന് ചേരുന്ന യോഗത്തില്‍ വൈറല്‍ സീക്വന്‍സിംഗിനെക്കുറിച്ചുള്ള വിശദമായ ഡാറ്റ അവതരിപ്പിക്കാന്‍ ചൈനീസ് ശാസ്ത്രജ്ഞരെ ക്ഷണിച്ചിട്ടുണ്ടെന്നും ഏജന്‍സി അറിയിച്ചു.
ചൈനയിലെ ഏറ്റവും പുതിയ അണുബാധകള്‍ വിലയിരുത്തുന്നതിന് ആഗോള ആരോഗ്യ ഏജന്‍സിക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വീറ്റില്‍ പറഞ്ഞു.
Comments are closed for this post.