2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ച സംഭവം; നാല് കഫ് സിറപുകളെ കുറിച്ച് ഇന്ത്യ അന്വേഷണം തുടങ്ങി

ജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ് കഴിച്ചാകാമെന്ന ലോകാരോഗ്യ സംഘടനാ തലവന്റെ വെളിപ്പെടുത്തലിനു പിന്നാലെ നാല് കഫ്‌സിറപുകളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.

പ്രൊമിത്തസൈന്‍ ഓറല്‍ സൊലൂഷന്‍, കൊഫെക്‌സ്മാലിന്‍ ബേബി കഫ് സിറപ്, മെയ്ക്ഓഫ് ബേബി കഫ് സിറപ്, മാഗ്രിപ് എന്‍ കോള്‍ഡ് സിറപ് എന്നീ നാല് കഫ്‌സിറപുകളെ കുറിച്ചാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്.

ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരേയാണ് അന്വേഷണം. കഴിഞ്ഞ സപ്തംബര്‍ 29ന് ലോകാരോഗ്യ സംഘടന ഇക്കാര്യം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വെളിപ്പെടുത്തി. ഉടന്‍ തന്നെ ഹരിയാന റെഗുലേറ്ററി അതോറിറ്റിയുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം ആരംഭിച്ചിരുന്നു.

പനിക്കും ചുമയ്ക്കുമായി കമ്പനി നല്‍കുന്ന മരുന്നുകള്‍ വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മയ്ക്കും അവ പുറത്തിറക്കുന്ന മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. മരുന്നുകളില്‍ ഡൈഎത്തിലിന്‍ ഗ്ലൈക്കോളും എഥിലിന്‍ ഗ്ലൈക്കോളും അവിശ്വസനീയമായ അളവില്‍ ചേര്‍ക്കുന്നതായി ലോകാരോഗ്യ സംഘടന കണ്ടെത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.