2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ചക്ക’ ആള് ചില്ലറക്കാരനല്ല, സൂക്ഷിക്കാം കേടുവരാതെ ഒത്തിരികാലം, വഴിയുണ്ട്

ചക്കയോട് ഒരിക്കലും മുഖം തിരിക്കാത്തവരാണ് മിക്ക മലയാളികളും. ഏത് കാലത്താണെങ്കിലും ചക്കയുടെ തട്ട് താണ് തന്നെയാണ് എന്നും നില്‍ക്കുക. കൊവിഡ് കാലത്ത് ചക്കക്ക് ഉണ്ടായ ഡിമാന്‍ഡ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ചക്കയെ മലയാളികള്‍ പല ഭക്ഷണവിഭവങ്ങളാക്കിയാണ് ഉപയോഗപ്പെടുത്തുന്നത്. ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. പഴുത്തു കഴിഞ്ഞാല്‍ ഇതിനേക്കാള്‍ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക.

ചക്ക കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്‍ മുറിച്ചെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളില്‍ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാര്‍ക്ക് ഒരു തലവേദനയാണ്. മുറിച്ചെടുക്കുന്ന സമയത്ത് കൈകളിലും കത്തിയിലും എണ്ണപുരട്ടിയാല്‍ ഒട്ടിപ്പിടിക്കാതെ എളുപ്പം വൃത്തിയാക്കിയെടുക്കാം. എല്ലാ കാലങ്ങളിലും ചക്ക ലഭിക്കാത്തതിനാല്‍ കൂടുതല്‍ ലഭ്യമായ ഈ കാലത്ത് പലരും ഉണക്കി സൂക്ഷിക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഉണ്ടാക്കാതെ തന്നെ കേടുകൂടാതെ വളരെ അധികം കാലം ചക്ക സൂക്ഷിക്കാന്‍ സാധിക്കും. ചക്ക ഉണക്കിയും പൊരിച്ചെടുത്തും പലതരം വിഭവങ്ങളാക്കി സൂക്ഷിക്കാറുണ്ട്. ചക്കദോശ, ചക്ക അട, ചക്കപൊരി അങ്ങനെ ലിസ്റ്റ് നീളും.

ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാവുന്നവര്‍ ഇത് ഒരിക്കലും ഉപേക്ഷിക്കില്ല എന്നതാണ് സത്യം. ഈ അത്ഭുതകരമായ ദക്ഷിണേന്ത്യന്‍ പഴം ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്. ഈ പഴത്തില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ സമ്പുഷ്ടമായ അളവിലും കലോറി കുറഞ്ഞ അളവിലും അടങ്ങിയിട്ടുണ്ട്. ഈ പഴം വീട്ടില്‍ കൊണ്ടുവന്ന് ഏതെങ്കിലും മൂലയില്‍ വെച്ചാല്‍ മതി, അതിന്റെ സുഗന്ധം അയല്‍ വീട്ടിലേക്കും വ്യാപിക്കും. ഇതാണ് ഈ പഴത്തിന്റെ ശക്തി. മറഞ്ഞിരിക്കുന്ന രുചിയും മണവും ഉള്ള ഈ പഴം പലരും ഇഷ്ടപ്പെടാറുണ്ട്. ഈ അത്ഭുത പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

   

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ചക്ക മിതമായ അളവില്‍ കഴിച്ചാല്‍ ഈ രോഗം നിയന്ത്രണവിധേയമാക്കാം. പ്രധാനമായും ഈ പഴത്തില്‍ പൊട്ടാസ്യത്തിന്റെ അംശം കൂടുതലായതിനാല്‍ ഈ രോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ ഇത് സഹായിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു എന്നതാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മാത്രമല്ല, ഹൃദയവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്‌നങ്ങളെയും നിയന്ത്രിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.