കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് നടന്‍ വിനായകനെതിരെ കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. IPC 153, 297,120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകന്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി’ എന്നായിരുന്നു പരാമര്‍ശം.
‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ എന്നിങ്ങനെയാണ് വിനായകന്‍ അധിക്ഷേപിച്ച് സംസാരിക്കുന്നത്.
Comments are closed for this post.