2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൈറ്റ് ഗാര്‍ഡിന കെ.എം.സി.സിയുടെ കൈത്താങ്ങ്

 

ജിദ്ദ: കൊവിഡ് ദുരിതകാലത്ത് സേവന വീഥിയില്‍ കര്‍മനിരതരായമുസ്ലിം യൂത്ത് ലീഗ് കൊണ്ടോട്ടി മണ്ഡലം കമ്മറ്റിക്ക് കീഴിലുള്ള വൈറ്റ് ഗാര്‍ഡ് ദ്രുതകര്‍മ്മ സേനക്ക് ജിദ്ദ-കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ സഹായസ്തം. കൊണ്ടോട്ടി മണ്ഡലത്തില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞ നിരവധി ആളുകളുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍ വിങ് തുല്യതയില്ലാത്ത സേവന പ്രവര്‍ത്തങ്ങളാണ് മണ്ഡലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്
ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡണ്ട് കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊട്ടുപാടം,റഹ്‌മത്തലി എരഞ്ഞിക്കല്‍ ,കബീര്‍ പാമ്പോടന്‍ , ഫിറോസ് പരതക്കാട്, കെ. ഫൈറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.കൊണ്ടോട്ടി മണ്ഡലം
വൈറ്റ് ഗാര്‍ഡ് വെല്‍ഫയര്‍ ഫണ്ടിലേക്ക് മണ്ഡലം കെഎംസിസി വക സഹായം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുണ്ടക്കുളം ഏറ്റു വാങ്ങി.കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ അയക്കോടന്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ് ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.