പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ട് പേര്‍ മരിച്ചു. പെരുവമ്പ് വെള്ളപ്പന സ്വദേശി സി.വിനു , പൊല്‍പ്പുള്ളി വേര്‍കോലി സ്വദേശി എന്‍.വിനില്‍ എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് മൂന്നരയോടെയായിരുന്നു അപകടം. വീടിന്റെ സ്‌ളാബ് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ഭിത്തി മുഴുവനായി ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വിനുവും വിനിലും ഇടിഞ്ഞുവീണ ചുമരിനടിയില്‍ പെടുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments are closed for this post.