
കുനിഹര് (ഹിമാചല്‍ പ്രദേശ്): കോണ്‍ഗ്രസ് രാജ്യത്ത് എവിടെയെല്ലാം സര്‍ക്കാര്‍ രൂപീകരിക്കുന്നുവോ അവിടെ നിന്നെല്ലാം വികസനങ്ങള്‍ അപ്രത്യക്ഷമാവുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ഹിമാചല്‍ പ്രദേശിലെ കുനിഹറില് ഒരു പൊതുറാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാജ്നാഥ് സിങ്.
പ്രേംകുമാര്‍ ധൂമലിന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ ബി.ജെ.പി നിര കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുമെന്നും ഭരണത്തില്‍ വരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ എത്തിയാല്‍ കാണിച്ചുതരാം യാഥാര്‍ഥ വികസനമെന്തെന്നും അതിന് ഉദാഹരണമാണ് ഛത്തീസ്ഖണ്ഡിലേയും ജാര്‍ഖണ്ഡിലെയും ബി.ജെ.പിയുടെ വിജയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹിമാചല്‍ പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഇലക്ഷന് പ്രചാരണത്തോടനുബന്ധിച്ച് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാജ്നാഥ് സിങ്.
നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശില്‍ ഇലക്ഷന്. ഫലപ്രഖ്യാപനമാവട്ടെ ഡിസംബര്‍ 18നും.