2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് വാക്‌സിന്‍ വന്നശേഷം പൗരത്വനിയമം നടപ്പിലാക്കും: അമിത്ഷാ

 

കൊല്‍ക്കത്ത: പൗരത്വ നിയമം നടപ്പിലാക്കുന്നതിന്റെ നടപടികള്‍ കൊവിഡ് വാക്‌സിന്‍ വന്നശേഷം പുനരാരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി സംസാരിക്കുകയായിരുന്നു അമിത്ഷാ.

പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീണ്ടുപോയത്. വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കുകയും കൊറോണ നിലയ്ക്കുകയും ചെയ്താല്‍ അതേപ്പറ്റി ആലോചിക്കും’- അമിത്ഷാ പറഞ്ഞു.

വരുന്ന ജനുവരി മുതല്‍ സി.എ.എ നടപ്പിലാക്കുമെന്നായിരുന്നു ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമബംഗാളിന്റെ ചുമതലയുമുള്ള കൈലാഷ് വിജയ് വര്‍ഗീയ നേരത്തെ പറഞ്ഞിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.