2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയില്‍ പോയപ്പോള്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ല; എത്ര സ്വാതന്ത്ര്യത്തോടെയാണ് അവര്‍ ജീവിക്കുന്നത്: മന്ത്രി സജി ചെറിയാന്‍

സഊദിയില്‍ പോയപ്പോള്‍ ഒരിടത്തും ബാങ്കുവിളി കേട്ടില്ല; എത്ര സ്വാതന്ത്ര്യത്തോടെയാണ് അവര്‍ ജീവിക്കുന്നത്: മന്ത്രി സജി ചെറിയാന്‍

സൗദിയിലെ പള്ളികളില്‍ ബാങ്കുവിളിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. താന്‍ സൗദിയില്‍ പോയപ്പോള്‍ ബാങ്കുവിളി കേട്ടില്ല. അന്വേഷിച്ചപ്പോള്‍ കൂടെ വന്ന ആള്‍ പറഞ്ഞത് കുഴപ്പമില്ല, ശബ്ദം കേട്ടാല്‍ വിവരമറിയുമെന്നാണ്. അവിടെ ഒരു വിഭാഗത്തിനെതിരെയും അതിക്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ,…

സഊദിയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നത്. കാരണം ഭയങ്കര എക്‌സ്ട്രിമിസ്റ്റുകളായ ആളുകള്‍. പക്ഷേ ഒരിടത്തുപോയപ്പോഴും ബാങ്കുവിളി കേട്ടില്ല. കൂടെ വന്ന ആളോട് ഇതിനെപ്പറ്റി ചോദിച്ചു. കുഴപ്പമില്ല, പക്ഷേ പുറത്തുകേട്ടാല്‍ വിവരമറിയുമെന്നാണ് അയാള്‍ പറഞ്ഞത്. ബാങ്കുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ പുറത്തുകേള്‍ക്കുന്നത് പബ്ലിക് ന്യൂയിസന്‍സ് ആണ്. അത് പാടില്ല. വിവാദം ആകുമെന്നറിയാം, എല്ലാം പറായാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ ചര്‍ച്ചുകളുള്ള സ്ഥലത്തും പോയി, നൂറുകണക്കിന് പള്ളികളാണ് അവിടെയുള്ളത്.ലോകത്തുള്ള എല്ലാ പള്ളികളുമുണ്ട്. എത്ര സ്വാതന്ത്ര്യത്തിലാണ് പ്രാര്‍ത്ഥിച്ചിട്ട് പോകുന്നത്. പക്ഷെ എല്ലാം അകത്താണ്. ഒരു മൈക്കും ഞാന്‍ പുറത്തുകേട്ടില്ല.. ഇവിടെ ആയിരുന്നെങ്കില്‍, ഒരു പള്ളിയുടെ പരിസരത്ത് ജീവിക്കാന്‍ പറ്റുമോ ?. മൈക്ക് കൊണ്ടുവെച്ച് ദൈവത്തെ ഇറക്കി നാട് മുഴുവന്‍ വിടുവല്ലേ. ആര്‍ക്കാണ് അവിടെ പ്രാര്‍ത്ഥിക്കാന്‍ അവകാശമില്ലാത്തത്. ഹിന്ദുക്കള്‍ക്ക് അടക്കം എല്ലാവര്‍ക്കും അവകാശമുണ്ട്. എനിക്ക് അത്ഭുതം തോന്നി. പക്ഷെ അവിടെ നിയമങ്ങള്‍ പാലിക്കണം.

അവിടുത്തെ ഭൂരിപക്ഷ സമൂഹം ആരെയങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യാന്‍, ഹിന്ദു ജനവിഭാഗത്തില്‍പെടുന്നവര്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടോ!? എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെയുള്ളത്. ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായ ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളത്’ സജി ചെറിയാന്‍ വിശദീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.