2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോടതിവിധിയേയും ആ വിധി പുറപ്പെടുവിച്ച കോടതിയേയും വിമര്‍ശിക്കുമ്പോള്‍

പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍  ( മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍)

 
 
വിധിയിലേക്ക് എത്തിച്ചേരാന്‍ കാരണമായ അന്വേഷണ റിപ്പോര്‍ട്ടുകളും അത് സമര്‍പ്പിച്ച  ഏജന്‍സികളെയും കുറിച്ചുകൂടി രാജ്യം ചര്‍ച്ച ചെയ്യേണ്ടതാണ്. 
 
ഒരു കോടതിയെ സംബന്ധിച്ചിടത്തോളം അതിന്  മുന്‍പില്‍ ഹാജരാക്കുന്ന സാക്ഷി മൊഴികളുടെയും  തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ വിധി പറയുവാന്‍ നിര്‍വാഹമുള്ളൂ. 
 
അന്വേഷണ ഏജന്‍സികളും മറ്റും പൂര്‍ണ്ണമായും  ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലാണുള്ളത്. അതുകൊണ്ടുതന്നെ ഭരിക്കുന്നവന്റെ  താല്‍പര്യങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടുകളിലും തെളിവുകളിലും പ്രതിഫലിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
 
 ആയതിനാല്‍  കോടതിയെ വിമര്‍ശിക്കുക എന്നതിലുപരി അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷതയും ഭരണകൂട ഗൂഢാലോചനയും കൂടി ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. 
 
 സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സെക്കുലര്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു  എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള  ഭരണകൂടങ്ങളുടെ യഥാര്‍ത്ഥ മുഖം ഈകേസുമായി ബന്ധപ്പെട്ട് ബോധിപ്പിച്ച റിപ്പോര്‍ട്ടുകളില്‍ നിന്നും തെളിവുകളില്‍ നിന്നും വ്യക്തമാവുന്നുണ്ട്.
 
ഒരു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി  നില്‍ക്കുന്ന ഈ ഘട്ടത്തില്‍ അര്‍ത്ഥവത്തായ മൗനം പാലിക്കപ്പെടേണ്ടതുണ്ട് എന്നതിന്റെ  പേരില്‍ പറയാനുള്ളത്  പറയാതിരിക്കാനാവില്ല.
 
ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത  ‘സെക്യുലറിസ്റ്റ് നിലപാടില്‍’ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ പിന്നീട് ദേശീയ പ്രസ്ഥാനത്തെ നയിച്ചവര്‍ സ്വീകരിച്ചു പോന്നു എന്നത് കൊണ്ട് തന്നെയാണ് സംഘ ഫാഷിസം രാജ്യത്ത് പിടിമുറുക്കിയത്.
 
ഗുജറാത്ത് കലാപമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നഗ്‌നമായ സാമുദായിക ഉന്‍മൂലനസിദ്ധാന്തം നടപ്പിലാക്കിയ ഒരാള്‍ രാജ്യത്തിന്റെ  ഭരണാധികാരിയായി വന്നതിന്റെ  കാരണമന്വേഷിച്ചാല്‍ ചിലതൊക്കെ ബോധ്യമാകും. 
 
ആ കലാപ ശേഷം
തുടര്‍ച്ചയായി ഒരു പതിറ്റാണ്ട് ഭരണാധികരം  ലഭിച്ചിട്ടും മതേതര ഭരണകൂടം ഞടട സംഘശക്തിക്കു മുന്നില്‍ ധര്‍മ്മം മറന്ന് പ്രവര്‍ത്തിച്ചു.
‘മതേതര നിലപാടുകളെ ‘സംരക്ഷിച്ചു നിര്‍ത്തുന്നതില്‍
അതിന് ‘ഉത്തരവാദിത്ത്വമുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാതെ അലംഭാവം കണിച്ചതിനാല്‍  തന്നെ ഇന്ന് ഇത്തരം കോടതി വിധികള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആശ്ചര്യപ്പെടേണ്ടതില്ല.
 
ഈ കലികാലത്ത് സത്യം തുറന്ന് പറഞ്ഞാല്‍ ഇരകളാക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്‌തേക്കാം..
 
”സത്യത്തിന് വേണ്ടി ശബ്ദിക്കുമ്പോള്‍ നിന്റെ  ശബ്ദം ഒറ്റപ്പെട്ടേക്കാം.
എന്നാലും നീ ശബ്ദിക്കാതിരിക്കരുത്”
എന്ന ഗാന്ധിജിയുടെ വാക്കുകള്‍ക്ക് വര്‍ത്തമാന ഭാരതത്തില്‍ പ്രസക്തിയേറെയാണ്.
 
ബാബറി മസ്ജിദ് ധ്വംസന കാലത്ത് അന്നത്തെ സുപ്രീംകോടതി   ജസ്റ്റിസ് വെങ്കട ചെലയ്യ എടുത്ത ധീരോദാത്തമായ നിലപാടുകളാണ് ജുഡീഷ്യല്‍ ആക്ടിവിസം എന്നപേരില്‍ നമ്മുടെ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. 
 
അതിന്റെ നേര്‍വിപരീതമായ ജുഡീഷ്യല്‍ ഇനാക്ടിവിസത്തിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്നു കൂടിയുള്ള ആശങ്ക പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്.
 
 അതുകൊണ്ട് രാഷ്ട്രീയ സങ്കുചിതത്വം മാറ്റിവെച്ച്  നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ള നിലപാടുകളാണ്,  പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായം,  കൈക്കൊള്ളേണ്ടത്.
 
 
 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.