2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇനി കൂടുതല്‍ സുരക്ഷിതമായി ചാറ്റ് ചെയ്യാം; സീക്രട്ട് കോഡ് ഫീച്ചറുമായി വാട്‌സാപ്പ്

ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്തെ അതികായരായ വാട്‌സാപ്പ് അടുത്തകാലത്തായി നിരവധി അപ്‌ഡേറ്റുകളാണ് ഉപഭോക്താക്കള്‍ക്കായി രംഗത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ഇത്തരത്തില്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെങ്കിലും, ഉപഭോക്താക്കളുടെ ഡേറ്റക്ക് കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കുന്ന നിരവധി ഫീച്ചറുകള്‍ അടുത്തിടെ വാട്‌സാപ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ സ്വകാര്യതക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് കൂടുതല്‍ സുരക്ഷിതമായ ചാറ്റിങ് അനുഭവം ഉറപ്പാക്കാനായി സീക്രട്ട് കോഡ് എന്നൊരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വാട്‌സാപ്പിന്റെ പ്രൈവസി നയങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സീക്രട്ട് കോഡ് കമ്പനി അവതരിപ്പിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകളുടെ സുരക്ഷയും അത്തരം ചാറ്റുകളിലേക്കുള്ള പ്രവേശന സുരക്ഷയും വര്‍ദ്ധിപ്പിക്കാനാണ് പുതിയ സീക്രട്ട് കോഡ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് ഒരു അധിക സുരക്ഷ നല്‍കുന്നു. നിലവില്‍, ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ മാത്രമേ ലഭ്യമാകൂ. വാട്ട്‌സ്ആപ്പ് ബീറ്റയുടെ ആന്‍ഡ്രോയിഡ് പതിപ്പ് 2.23.24.20ല്‍ നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.ലോക്ക് ചെയ്ത ചാറ്റുകള്‍ക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആണിത്.

ഇതിലൂടെ ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകള്‍ തുറക്കുന്നതിനായി ഒരു സുരക്ഷാ കോഡ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. കൂടാതെ ഒരു വാട്‌സാപ്പ് നിരവധി ഡിവൈസുകളില്‍ തുറന്നിട്ടുണ്ടെങ്കിലും ഓരോന്നിലും പ്രത്യേകമായി കോഡുകള്‍ ഉപയോഗിച്ചാല്‍ മാത്രമെ ചാറ്റ് വായിക്കാന്‍ സാധിക്കൂ എന്നതും സീക്രട്ട് കോഡിന്റെ സവിശേഷതയാണ്.നിലവില്‍ വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പില്‍ മാത്രം ലഭ്യമായ ഈ ഫീച്ചര്‍ ഉടന്‍ തന്നെ മറ്റ് വേര്‍ഷനുകളിലേക്കും ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

   

Content Highlights:whatsapps secret code feature will offer more privacy to users


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.