2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബ്ലോക്ക് ചെയ്ത രാജ്യങ്ങളിലും വാട്‌സ്ആപ് ഉപയോഗിക്കാം; പ്രോക്‌സി ഫീച്ചര്‍ പുറത്തിറങ്ങി

വാട്‌സാപ്പില്‍ നിങ്ങള്‍ കാണും മുമ്പേ മെസേജ് ഡിലീറ്റ് ചെയ്‌തോ ? വായിക്കാന്‍ വഴിയുണ്ട്

ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ മറികടക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ പ്രോക്‌സി ഫീച്ചറുമായി മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ് രംഗത്ത്. ആപ്പ് ബ്ലോക്ക് ചെയ്ത രാജ്യങ്ങളിലും സേവനം ലഭിക്കാന്‍ പ്രോക്‌സി സെര്‍വറുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോംസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ് അറിയിച്ചു.

ഉപയോക്താക്കള്‍ക്കും വെബ് സേവനങ്ങള്‍ക്കും ഇടയിലുള്ള ഒരു ഇടനിലക്കാരനാണ് പ്രോക്‌സി സെര്‍വര്‍. നിയന്ത്രണങ്ങളും സെന്‍സര്‍ഷിപ്പും മറികടക്കാന്‍ നെറ്റിസണ്‍മാരെ അനുവദിക്കുന്ന ഒരു വെബ് ഫില്‍ട്ടറായി പ്രവര്‍ത്തിക്കുന്നു. വാട്‌സ്ആപിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ആപിലെ പ്രോക്‌സി സപ്പോര്‍ട്ട് ലഭ്യമാണ്.

ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ്് മറികടന്ന് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍) സേവനങ്ങള്‍ ഉപയോഗിച്ചു. വാട്‌സ്ആപ് ബ്ലോക്കിങ് തുടരുകയാണെങ്കില്‍ സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ആവശ്യമുള്ളിടത്തെല്ലാം ഈ പരിഹാരം ആളുകളെ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

   

ഇറാനില്‍ സദാചാര പോലിസ് അറസ്റ്റ് ചെയ്ത 22 കാരിയായ മഹ്‌സ അമീനിയുടെ മരണത്തെ തുടര്‍ന്ന് അശാന്തി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മെറ്റയുടെ ഇന്‍സ്റ്റഗ്രാമിലേക്കും വാട്‌സ്ആപിലേക്കുമുള്ള സേവനങ്ങള്‍ തെഹ്‌റാന്‍ നിയന്ത്രിച്ചിരുന്നു. സേവനം ലഭ്യമാക്കാന്‍ വാട്‌സ്ആപ് അതിന്റെ സാങ്കേതിക ശേഷികൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും ഇറാന്‍ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുന്നില്ലെന്നും വാട്‌സ്ആപ് സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.