2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സൂത്രത്തില്‍ സ്വകാര്യതാ നയം ഉപയോക്താക്കള്‍ക്കു മേല്‍ പ്രയോഗിക്കുന്നു: വാട്‌സ്ആപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

 

ന്യൂഡല്‍ഹി: ഉപയോക്താക്കളെ കബളിപ്പിച്ച് ചില സൂത്രവിദ്യകളിലൂടെ പുതിയ സ്വകാര്യതാ നയം ഉപയോക്താക്കളില്‍ പ്രയോഗിക്കുകയാണെന്ന് കാണിച്ച് വാട്‌സ്ആപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണം.

വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജനുവരിയില്‍ വാട്‌സ്ആപ്പ് കൊണ്ടുവന്ന പരിഷ്‌കരിച്ച സ്വകാര്യനയത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ചാറ്റുകളും സ്വകാര്യ വിവരങ്ങളും മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും കൈമാറുമെന്നാണ് വാട്‌സ്ആപ്പിന്റെ പുതിയ നയം.

ഇതിനെ ചൊല്ലി കേന്ദ്രസര്‍ക്കാരും വാട്‌സ്ആപ്പും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ചില കൗശല വിദ്യകളിലൂടെയാണ് പരിഷ്‌കരിച്ച സ്വകാര്യതാ നയം ഉപയോക്താക്കളെ കൊണ്ട് വാട്‌സ്ആപ്പ് അംഗീകരിപ്പിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

പുതിയ സ്വകാര്യത നയം ഉപയോക്താക്കളെ കൊണ്ട് അംഗീകരിപ്പിക്കുന്നതിന് ഡിജിറ്റല്‍ തന്ത്രങ്ങളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രം ആരോപിക്കുന്നു. ഇതിനായി ഉപയോക്താക്കളിന്മേല്‍ വാട്‌സ്ആപ്പ് സമ്മര്‍ദം ചെലുത്തുകയാണ്. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ബില്‍ നിയമമാകുന്നതിന് മുന്‍പ് ഉപയോക്താക്കളെ പരിഷ്‌കരിച്ച സ്വകാര്യ നയത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് വാട്‌സ്ആപ്പിന്റെ ലക്ഷ്യമെന്നും കേന്ദ്രം വിമര്‍ശിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.