ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് വാട്‌സ് ആപ്പ് നല്‍കുന്നത്. എങ്കിലും അടുത്തിടെ പല ഹാക്കിങ് മെസേജുകളും വാട്‌സ് ആപ്പില്‍ വരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം അല്‍പം ശ്രദ്ധിച്ചാല്‍ പല തട്ടിപ്പില്‍ നിന്നും രക്ഷ നേടാം. അത്തരത്തിലുള്ള അഞ്ച് ടിപ്പുകള്‍ നോക്കാം.
ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍: അധിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ ഫീച്ചര്‍. അക്കൗണ്ടില്‍ നിന്ന്് വിവരങ്ങള്‍ ചോര്‍ത്തല്‍, ഐഡന്റിന്റി തട്ടിപ്പ് എന്നിവ തടയുന്നതിന് ഇത് വളരെയധികം പ്രയോജനം ചെയ്യും. അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിന് ആറക്ക പിന്‍ നമ്പറാണ് ഇതിന് വേണ്ടത്. ഈ നമ്പര്‍ ഓര്‍മയില്‍ സൂക്ഷിക്കേണ്ടതാണ്.
പ്രൈവസി സെറ്റിങ്ങ്‌സ്: വാട്‌സ്ആപ്പിലെ പ്രൈവസി സെറ്റിങ്ങ്‌സ് പ്രയോജനപ്പടുത്തുന്നതും സുരക്ഷയ്ക്ക് നല്ലതാണ്. പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എന്നിവ ആരെല്ലാം കാണണം എന്നതില്‍ ഉപയോക്താവിന് തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ സംവിധാനം. ഇതടക്കമുള്ള ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താം.
ഗ്രൂപ്പ് പ്രൈവസി ഓപ്ഷന്‍സ്: ഗ്രൂപ്പില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണം എന്നതില്‍ അടക്കം നിയന്ത്രണം നടപ്പാക്കാന്‍ ഉപയോക്താവിന് അധികാരം നല്‍കുന്നതാണ് ഇത്തരം സംവിധാനങ്ങള്‍. സ്വകാര്യത സംരക്ഷിക്കാന്‍ ഇത്തരം ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്.
ലിങ്ക്ഡ് ഡിവൈസുകള്‍ നിരീക്ഷിക്കുക ലിങ്ക്ഡ് വാട്‌സ്ആപ്പ് ഡിവൈസുകളില്‍ അസ്വാഭാവികത തോന്നിയാല്‍ അതില്‍ നിന്ന് ലോഗ് ഔട്ട് ചെയ്ത് പുറത്ത് കടക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.
സുരക്ഷാ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുക ഇതിന് പുറമേ അതത് സമയങ്ങളില്‍ പുറത്തിറക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ ഉടനടി പ്രയോജനപ്പെടുത്തി അപ്‌ഡേറ്റഡ് ആയി ഇരിക്കുന്നതും സ്വകാര്യത സംരക്ഷിക്കാന്‍ ഒരുപരിധി വരെ സഹായിക്കും. തട്ടിപ്പുകള്‍ക്ക് ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ എളുപ്പം തിരിച്ചറിയാന്‍ ഇത് സഹായകമാണ്.
Comments are closed for this post.