വാട്‌സ്അപ്പുകളില്‍ നിരവധി ഗ്രൂപ്പുകളില്‍ അംഗങ്ങളായിരിക്കും നമ്മള്‍ ഒരോരുത്തരും. അറിയുന്നവരും നമ്മള്‍ അറിയാത്തവരുമായി നിരവധി പേര്‍ ഓരോ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഉണ്ടാവും. ഇവര്‍ക്കെല്ലാം ഗ്രൂപ്പില്‍ അംഗമാകുന്നതോടെ നമ്മുടെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നത് സ്ത്രീകളുള്‍പ്പെടെ എല്ലാവര്‍ക്കും വലിയ തലവേദന ആകാറുണ്ട്. ഇത്തരത്തില്‍ ഗ്രൂപ്പുകളില്‍ നിന്നും നമ്പര്‍ സംഘടിപ്പിചച്ച് വിളിച്ചും മറ്റും ശല്യപ്പെടുത്തുന്നവരും ഉണ്ട്.
വാട്‌സ്അപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഇതിനൊരു പരിഹാരവുമായാണ് മെറ്റ എത്തിയിരിക്കുന്നത്. ഗ്രൂപ്പുകളില്‍ നിന്ന് ആളുകള്‍ ഫോണ്‍നമ്പര്‍ എടുത്ത് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള പുതിയ ഫീച്ചര്‍ കൊണ്ടുവരികയാണ് ആപ്പ്. ഈ ഫീച്ചര്‍ ഇതുവരെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.
ഇതിനകം തന്നെ ചാറ്റില്‍ നമ്പരുകള്‍ക്ക് പകരം യൂസര്‍ നെയിം കാണിക്കുന്ന ഫീച്ചര്‍ ഉണ്ടെങ്കിലും ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ നമ്പരുകള്‍ കാണാന്‍ സാധിക്കും. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഗ്രൂപ്പ് മെമ്പര്‍മാരുടെ ലിസ്റ്റ് എടുത്താലും അതില്‍ അവരുടെ യൂസര്‍ നെയിം മാത്രമായിരിക്കും കാണിക്കുന്നത്, നമ്പരുകള്‍ കാണിക്കില്ല.
അതേപോലെ യൂസര്‍ക്കും കോണ്‍ടാക്റ്റ് സേവ് ചെയ്യാത്ത മറ്റുള്ള ഗ്രൂപ്പ് മെമ്പേര്‍സിന്റെ യൂസര്‍നെയിം മാത്രമാണ് കാണാന്‍ സാധിക്കുക. നമുക്ക് അറിയാത്ത ആളുകളുടെ പക്കല്‍ നമ്മുടെ നമ്പറുകള്‍ ലഭിക്കുന്നത് തടയാന്‍ ഇത് സഹായിക്കും.
ഈ ഫീച്ചര്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പില്‍ മെസേജ് അയയ്ക്കുന്നയാള്‍ ആരാണെന്ന് പെട്ടെന്ന് മനസ്സിലാക്കാം. അത് മാത്രമല്ല, വലിയ ഗ്രൂപ്പുകളില്‍ ഒരോരുത്തരുടേയും കോണ്‍ടാക്റ്റുകള്‍ സൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല, അവരുടെ പേര് കാണിക്കുന്നതോടെ അത് ആരാണ് അയച്ചതെന്ന് മറ്റുള്ളവര്‍ക്ക് പെട്ടന്ന് മനസിലാക്കാനും സാധിക്കുന്നു.
വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ 2.23.5.12 ല്‍ ഈ ഫീച്ചര്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസിന്റെ 23.5.0.73 പതിപ്പിലും ഈ ഫീച്ചറുകള്‍ ലഭിച്ചേക്കും.
Comments are closed for this post.