സാറ്റസിടുമ്പോള്‍ ഒരല്‍പം സൂക്ഷിച്ചില്ലെങ്കില്‍ ഇനി പണികിട്ടും. ഉപയോക്താക്കള്‍ക്കാവശ്യമായ അപ്‌ഡേഷനുകള്‍ കൊണ്ടുവരുന്ന വാട്‌സ് ആപ്പ് ഇപ്പോഴിതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. വ്യാജമെസേജുകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ അത്തരം മെസേജുകളെ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി കൊണ്ടുവരുന്നത്. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഉപയോക്താവിന്റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്‌സ് ആപ്പ് പോളിസി പാലിക്കാത്തതോ ആയ, മറ്റുള്ളവരെ ദോഷമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവച്ചാല്‍ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യാനാകും.
Comments are closed for this post.