വാട്‌സ് ആപ്പില്‍ ലഭിക്കുന്ന ക്യൂ ആര്‍ കോഡ് വഴി ഇനി ഈസിയായി പണമിടപാടുകള്‍ നടത്താം. പക്ഷേ ഇത് എങ്ങനയെന്നല്ലേ… ഒട്ടുമിക്ക പേരും ഗ്രൂപ്പുകള്‍ വഴിയും അല്ലാതെയും വരുന്ന ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനറിയാതെ പണിപ്പെടാറുണ്ട്. മറ്റൊരു ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണമയക്കുകയോ, അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് അയച്ച ശേഷം ഗൂഗിള്‍ പേ ഓപണ്‍ ചെയ്ത് പണമയയ്ക്കുകയോ ആണ് പതിവ്. എന്നാല്‍ ഇനി നൂറ് വഴികള്‍ തേടേണ്ട ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഈസിയായി പണമയയ്ക്കാം ഇങ്ങനെ.
വാട്‌സ് ആപ്പിലേക്ക് വന്ന ക്യൂ ആര്‍ കോഡ് ലോങ് പ്രസ് ചെയ്ത് സെലക്ട് ചെയ്യുക
തുടര്‍ന്ന് മുകളില്‍ കാണുന്ന ടൂള്‍ബാറിലെ 3 ഡോട്ട് ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം ‘ഷെയര്‍’ ഓപ്ഷന്‍ സെലക്ട് ചെയ്യുക.
പിന്നീട് ഓപണ്‍ ചെയ്ത് വരുന്ന ആപ്പ് ഓപ്ഷനില്‍ ഗൂഗിള്‍ പേ/ ഫോണ്‍ പേ സെലക്ട് ചെയ്യുക
ഓപണായി വരുന്ന പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാം
മറ്റൊരു രീതി
ഗുഗിള്‍ പേ ഓപണ്‍ ചെയ്യുക
ഹോം പേജില്‍ കാണുന്ന ‘സ്‌കാന്‍ എനി ക്യൂ ആര്‍’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക
തുടര്‍ന്ന് ഓപണായി വരുന്ന സ്‌കാന്‍ ഓപ്ഷന് താഴെയായി കാണുന്ന ‘അപ്ലോഡ് ഫ്രം ഗാലറി’ ഓപ്ഷന്‍ ഓപണ്‍ ചെയ്ത്. ഗാലറിയില്‍ സേവ് ചെയ്ത ക്യുആര്‍ കോഡ് സെലക്ട് ചെയ്യുക.
പിന്നീട് ഓപണ്‍ ആയി വരുന്ന പേജിലേക്ക് പേയ്‌മെന്റ് ചെയ്യുക.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.