2021 February 27 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാട്‌സ്ആപ്പില്‍ പുതിയ ഒപ്ഷന്‍: നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രത്യേകം വാള്‍പേപ്പറിടാം

വാട്‌സ്ആപ്പില്‍ വാള്‍പേപ്പര്‍ മാറ്റാനുള്ള ഒപ്ഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴിതാ, ഓരോ കോണ്‍ടാക്ടുകള്‍ക്കും ഓരോ വാള്‍പേപ്പര്‍ ഇടാനുള്ള ഒപ്ഷന്‍ കൂടി വന്നിരിക്കുകയാണ്. പുതിയ അപ്‌ഡേഷനിലാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചടപടേയുള്ള ചാറ്റിങ്ങിനിടെ ആളെ മാറിപ്പോകാതിരിക്കാന്‍ ഇത് ഉപകാരപ്പെടും. തെറ്റായ സന്ദേശങ്ങള്‍ അയക്കുന്നതിലൂടെയുള്ള പ്രശ്‌നങ്ങള്‍ ഇതിലൂടെ ഒഴിവാക്കാനാവും.

ഒപ്പം, ഡീഫോള്‍ട്ടായി ലഭിക്കുന്ന ഡൂഡിള്‍ വാള്‍പേപ്പറിന്റെ നിറം മാറ്റാനുള്ള ഒപ്ഷനും പുതിയ അപ്‌ഡേഷനിലുണ്ട്. ലൈറ്റ്, ഡാര്‍ക്ക് മോഡുകളില്‍ പ്രത്യേകം പ്രത്യേകം വാള്‍പേപ്പര്‍ സെറ്റ് ചെയ്തുവയ്ക്കാനുമാവും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.