സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയവർക്ക് ആശ്വാസമായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. അജ്ഞാത കോൺടാക്റ്റുകളിൽ നിന്നും മറ്റും നിരന്തരം കോളുകൾ വരുന്നവർക്കായി സൈലൻസ് അൺനൗൺ കോളേഴ്സ് (silence unknown callers) എന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
യൂസർമാർക്ക് ശല്യമാവാറുള്ള, സേവ് ചെയ്യാത്ത കോൺടാക്റ്റുകളിൽ നിന്നോ അജ്ഞാത നമ്പറുകളിൽ നിന്നോ വരുന്ന കോളുകൾ നിശബ്‌ദമാക്കാൻ ഈ ഫീച്ചർ അനുവദിക്കും. ആൻഡ്രോയിഡ് വാട്ട്‌സ്ആപ്പിനായി ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വൈകാതെ പരീക്ഷണത്തിനായി ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫീച്ചർ പുറത്തിറക്കിയാൽ വാട്സ്ആപ്പ് സെറ്റിങ്സിൽ പോയി ‘silence unknown callers’ എന്ന ഫീച്ചർ ഓൺ ചെയ്‌ത് സ്പാം കോളുകളോട് ബൈ ബൈ പറയാം. അങ്ങനെ ചെയ്താൽ അജ്ഞാത നമ്പറുകളിൽ നിന്നുള്ള എല്ലാ വോയിസ് കോളുകളും നിശബ്‌ദമാകും.
എന്നാൽ, നോട്ടിഫിക്കേഷൻ ബാറിൽ ഈ കോളുകളെ കുറിച്ചുള്ള അറിയിപ്പ് ലഭിക്കുകയും ചെയ്യും. അതിനാൽ തന്നെ മുഴുവൻ കോളുകളും അറിയാതെ പോകില്ല.
Comments are closed for this post.