ഇനി ഓരോ അപ്‌ഡേറ്റുകളും അപ്പപ്പോള്‍ തന്നെ അറിയാം. ഔദ്യോഗിക ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്. നിലവില്‍ കുറച്ച് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതോടെ, നിരവധിപ്പേര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ സംബന്ധമായ ഫീച്ചര്‍ അപ്പപ്പോള്‍ തന്നെ അറിയാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്. അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വാട്‌സ്ആപ്പിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാറ്റ് ടു സ്‌റ്റെപ്പ് വെരിഫിക്കേഷന് വിധേയമാക്കിയിട്ടുണ്ട്. ഔദ്യോഗിക വാട്‌സ്ആപ്പ് ചാറ്റ് ആവശ്യമില്ലാത്തവര്‍ക്ക് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
Comments are closed for this post.