2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യൂ വണ്‍സ് ഓപ്ഷന്‍ വോയിസ് മെസേജിലും; കൂടുതല്‍ പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

കൂടുതല്‍ പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി വോയിസ് മെസേജിലും പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.

ഇതുവരെ ചിത്രങ്ങളും വീഡിയോകളും ആണ് വ്യൂ വണ്‍ (ഒറ്റത്തവണ കാണല്‍) ഫീച്ചര്‍ പരിധിയില്‍ വന്നിരുന്നുള്ളൂവെങ്കില്‍ ഇപ്പോഴിതാ വോയിസ് മെസേജുകളിലും വ്യൂ വണ്‍സ് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വോയിസ് മെസേജുമായി ബന്ധപ്പെട്ട വ്യൂ വണ്‍സ് ഫീച്ചര്‍ ലൈവ് ആക്കിയാല്‍ ലഭിക്കുന്നയാള്‍ക്ക് ഒരുതവണ മാത്രമേ ഓഡിയോ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ.

ഒരിക്കല്‍ കേട്ടുകഴിഞ്ഞാല്‍ ഉടന്‍ ഫോണില്‍ നിന്ന് വോയിസ് മെസേജ് ഡിലീറ്റ് ആകുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

   

വോയിസ് മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ തന്നെ അതിന് തൊട്ടടുത്തായി വ്യൂ വണ്‍സ് എന്ന ഐക്കണ്‍ കാണാന്‍ സാധിക്കും. ഇതില്‍ ടച്ച് ചെയ്ത്, ഉപഭോക്താക്കള്‍ക്ക് വോയിസ് മെസേജുകള്‍ ഒറ്റത്തവണയായി അയക്കാന്‍ കഴിയുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.