ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ വര്‍ഷം നിരവധി അപ്‌ഡേഷനുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
ഇനിമുതല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാന്‍ ഒരു പേരിന്റെ ആവശ്യം ഇല്ല എന്നതാണ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചര്‍. മാറ്റം ഉടന്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാറ്റിലുള്ള അംഗങ്ങളെ അടിസ്ഥാനമാക്കി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ കഴിയും.
ഗ്രൂപ്പിന് പേര് നല്‍കുന്നില്ല എങ്കില്‍ ഗ്രൂപ്പ് അംഗങ്ങളുടെ പേരിലാകും നോട്ടിഫിക്കേഷന്‍ എത്തുക. നമ്മുടെ കോണ്ടാക്ടില്‍ സേവ് ചെയ്തിട്ടില്ലാത്ത ഒരാളാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നത് എങ്കില്‍ അയാളുടെ നമ്പറാകും ഗ്രൂപ്പിന്റെ പേരായിരിക്കും കാണിക്കുക. ഇതുള്‍പ്പെടെ വാട്‌സ്ആപ്പ് പുറത്തിറക്കുന്ന എല്ലാ ഫീച്ചറുകളും ലഭ്യമാകണമെങ്കില്‍ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉറപ്പ് വരുത്തണം എന്ന് വാട്‌സ്ആപ്പ് ഉപയോക്താക്കളോട് നിര്‍ദേശിക്കുന്നു.
Comments are closed for this post.