പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ് വാട്‌സ് ആപ്പ്. പല ഗ്രൂപ്പുകളിലായുള്ളവരെ സെലക്ട് ചെയ്ത് ഗ്രൂപ്പ് കോള്‍ ചെയ്യാവുന്ന വിധത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം എട്ട് പേരെ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ കോള്‍ ചെയ്യാനാവുക. ഇത് പിന്നീട് 32 ആയി ഉയര്‍ത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
മാക് ഒഎസിലാണ് തുടക്കത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഒരു ഗ്രൂപ്പില്‍നിന്നു തന്നെ സെലക്ട് ചെയ്യുന്ന അംഗങ്ങള്‍ക്ക് ഗ്രൂപ്പ് കോള്‍ ചെയ്യാം. പല ഗ്രൂപ്പുകളില്‍നിന്നു സെലക്ട് ചെയ്യുന്നവരെ കോളിലേക്ക് ആഡ് ചെയ്യാനും ആവും. ഓഡിയോ, വിഡിയോ കോളുകള്‍ ഇത്തരത്തില്‍ ചെയ്യാനാകും.
ആന്‍ഡ്രോയ്ഡ് ഫോണുകളിലും വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബ്രോഡ്കാസ്റ്റ് ചാനല്‍ ഫീച്ചര്‍ ആണ് ഇതില്‍ ഒന്ന്. ഉടന്‍ തന്നെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Comments are closed for this post.