ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനായി പല പുതിയ ഫീച്ചറുകളും പരീക്ഷിച്ചു വരികയാണ് വാട്ട്‌സ്ആപ്പ്. ചാറ്റ് ലോക്ക്, പോളുകള്‍, മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് എന്നീ ഫീച്ചറുകളെല്ലാം അതില്‍ ചിലതാണ്. കൂടാതെ പുതിയ ചാറ്റ് ലേ ഔട്ട്. സ്‌ക്രീന്‍ ഷെയറിങ്, യൂസര്‍നെയിം തുടങ്ങിയവയും വാട്‌സ് ആപ്പ് ബീറ്റ വേര്‍ഷന്‍ പുറത്തു വിട്ടിരുന്നു. ഇപ്പോള്‍, വാട്‌സ്ആപ്പിലൂടെ എച്ച് ഡി ഫോട്ടോകള്‍ അയക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചറും ലഭ്യമാകുക.
വലിയ ഇമേജ് ഫയലുകള്‍ അയക്കാനാണ് വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോ ഷെയര്‍ ചെയ്യുന്ന വിന്‍ഡോയുടെ മുകളില്‍ എച്ച് ഡി ക്വാളിറ്റി എന്ന ഐക്കണും ഉണ്ടായിരിക്കും. സ്റ്റാന്‍ഡേര്‍ഡ്, എച്ച്ഡി ക്വാളിറ്റി തുടങ്ങിയ ഓപ്ഷനുകളില്‍ ഏതെങ്കിലുമൊന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
പുതിയ ഹൈക്വാളിറ്റി ഫീച്ചര്‍ എങ്ങനെ ലഭിക്കും
വാട്ട്‌സ്ആപ്പിലൂടെ വലിയ ഫയലുകള്‍ അയക്കുമ്പോള്‍ മാത്രമേ എച്ച്ഡി ഓപ്ഷന്‍ ദൃശ്യമാകൂ. നിലവില്‍, വലിയ ഫയല്‍ എന്നതുകൊണ്ട് വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്ന ഇമേജ് സൈസ് എത്രത്തോളം ആണെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഫയലിന്റെ വലുപ്പം ചെറുതാണെങ്കില്‍ എച്ച് ഡി ഫോട്ടോ എന്ന ഓപ്ഷന്‍ ദൃശ്യമാകില്ല. മാത്രമല്ല, ഈ സവിശേഷത നിലവില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ ബീറ്റാ പതിപ്പില്‍ മാത്രമേ ലഭ്യമാകൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാട്ട്‌സ്ആപ്പിലൂടെ ഫോട്ടോകള്‍ അവയുടെ അതേ ക്ലാരിറ്റിയില്‍ അയക്കാനാകില്ല. ഇമേജ് കംപ്രഷന്‍ (image compression) ചെയ്‌തേ വാട്‌സ്ആപ്പ് പലപ്പോഴും ചിത്രങ്ങള്‍ അയക്കൂ. ഇക്കാര്യം ഉപയോക്താക്കളെ നിരാശരാക്കിയേക്കാം. എങ്കിലും മുന്‍പ് അയച്ചിരുന്നതിനേക്കാള്‍ ക്ലാരിറ്റിയുള്ള ഫോട്ടോകള്‍ എച്ച് ഡി ഓപ്ഷനിലൂടെ ഇനി മുതല്‍ അയയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും എന്ന് നിങ്ങള്‍ക്ക് ആശ്വസിക്കാം.
വാട്ട്‌സ്ആപ്പിലൂടെ ഏത് ഫോട്ടോയും അയക്കുമ്പോള്‍ ‘സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി’ എന്നതായിരിക്കും എപ്പോഴത്തെയും ഡിഫോള്‍ട്ട് ഓപ്ഷന്‍. വലിയ ഇമേജ് ഫയലുകള്‍ അയക്കുമ്പോള്‍ എച്ച്ഡി ഓപ്ഷന്‍ പ്രത്യേകം തിരഞ്ഞെടുക്കേണ്ടതുണ്ട്.
പങ്കിട്ട ഫോട്ടോ എച്ച്ഡി നിലവാരത്തിലാണോ അല്ലയോ എന്ന് ഒരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയും, കാരണം നിങ്ങള്‍ അത് പങ്കിട്ടുകഴിഞ്ഞാല്‍ വാട്ട്‌സ്ആപ്പ് ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോകളില്‍ പുതിയ ടാഗ് സ്ഥാപിക്കും.
വീഡിയോകള്‍ അയക്കുമ്പോള്‍ ഈ എച്ച്ഡി ഓപ്ഷന്‍ കാണില്ല. മികച്ച ക്വാളിറ്റിയില്‍ വീഡിയോ അയക്കണമെങ്കില്‍ ഇപ്പോഴും ആപ്പിലെ ഡോക്യുമെന്റ് ഓപ്ഷന്‍ തന്നെ ഉപയോഗിക്കണം. സ്റ്റാറ്റസ് ഇടുമ്പോഴും ഈ എച്ച്ഡി ഓപ്ഷന്‍ കാണില്ല.
വീഡിയോകള്‍ അയക്കുമ്പോള്‍ ഈ എച്ച്ഡി ഓപ്ഷന്‍ കാണില്ല.
WhatsApp for beta now lets you send HD quality photos, here is how
Comments are closed for this post.