2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വാട്‌സ്ആപ്പിന് നാളെ മുതല്‍ പുതിയ നിയമങ്ങളോ?- പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ

നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും…. എന്ന രീതിയിൽ വ്യാപകമായി ഒരു മെസേജ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയാതെ കണ്ടവര്‍ കണ്ടവര്‍ പിന്നെയും ഷെയര്‍ ചെയ്യുന്നു.

നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ്…

Posted by Kerala Police on Monday, 1 February 2021

എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും ഇത്തരം വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും വ്യക്തമാക്കുകയാണ് കേരള പൊലിസ്. കേന്ദ്ര സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check ഉം ഇതുസംബന്ധിച്ച് നേരത്തെ തന്നെ വിശദീകരണം ട്വീറ്റ് ചെയ്തിരുന്നു. വ്യാജമാണെന്നും തന്നെയാണ് പി.ഐ.ബിയും കണ്ടെത്തിയത്.

മാസങ്ങള്‍ക്കു മുന്‍പും ഇതേ മെസേജ് വ്യാപകമായി പ്രചരിച്ചിരുന്നു. മലയാളത്തില്‍ മാത്രല്ല, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലും സമാനമായ മെസേജ് പ്രചരിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.